Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 June, 2018 11:04:50 PM


കുപ്പിവെള്ളത്തില്‍ മനുഷ്യ വിസർജ്യവും രോഗാണുക്കളും

രോഗാണു കോട്ടയത്തെ മൂന്നെണ്ണം ഉള്‍പ്പെടെ പത്ത് കമ്പനികളുടെ വെള്ളത്തില്‍



തിരുവനന്തപുരം:  വിപണിയില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തില്‍ മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങള്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവർക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. 


ശുദ്ധമെന്ന് കരുതി വാങ്ങി കുടിക്കുന്ന കുപ്പിവെള്ളത്തിലാണ് മനുഷ്യ വിസർജ്യത്തിലടങ്ങുന്ന കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയത്. ഈ ബാക്ടീരിയകളുടെ സാന്നിധ്യത്തോടൊപ്പം മറ്റ് രോഗാണുക്കളേയും കണ്ടത്തി. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെ നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറൽ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 


മൂവാറ്റുപുഴ ആസ്ഥാനമായ അശോക, കോലഞ്ചേരിയിലെ ഗ്രീൻ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ്, കോട്ടയം നെടുങ്ങാടപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിൻഫ്രായിലെ മക് ഡവൽസ്, നെയ്യാറ്റിൻകര ടി ബി ജംക്ഷനിലെ അക്വാ സയർ, കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോൾ , ആലുവ മരപ്പളളി ആസ്ഥാനമായ ഗോൾഡൻ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയത്.


അതേസമയം തങ്ങളുടെ വെള്ളത്തില്‍ കോളിഫോം ബാക്ടിരിയാ ഉള്ളതായി എഫ് എസ് എസ് എ നടത്തിയ ടെസ്റ്റ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടില്ലെന്ന് മൗണ്ട് മിസ്റ്റ് സ്ഥാപനമുടമ റോബിന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.  



Share this News Now:
  • Google+
Like(s): 259