Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 June, 2018 11:58:04 PM


ലഘു സിനിമാ നിര്‍മ്മാണ മത്സരം: അവസാനതീയതി ജൂലൈ രണ്ട്


കോട്ടയം: കുടുംബക്ഷേമ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് ലഘു സിനിമാ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. മാധ്യമ രംഗത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരമാവധി മൂന്ന മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ് നിര്‍മ്മിക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂലൈ രണ്ട് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ജനറല്‍ ആശുപത്രിയിലെ എന്‍.എച്ച്.എം ഹാളില്‍ നടക്കുന്ന യോഗത്തില്‍ സംബന്ധിക്കണം. സിനിമകള്‍ ഡിജിറ്റല്‍ ഫുള്‍ എച്ച്ഡിഡിഎസ്എല്‍ആര്‍ ഫോര്‍മാറ്റിലോ മൊബൈല്‍ ഫോര്‍മാറ്റിലോ പകര്‍ത്തി ജൂലൈ 15 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ , ആരോഗ്യ കേരളം, ജനറല്‍ ആശുപത്രി, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം. 



Share this News Now:
  • Google+
Like(s): 21