Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

27 June, 2018 02:46:48 PM


നിപ വൈറസ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്‍റും സ്വര്‍ണ്ണമെഡലും

ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം മികച്ച നേഴ്സിനുള്ള അവാര്‍ഡ്




തിരുവനന്തപുരം: കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്. നാല് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്സും ഏഴ് നേഴ്സിംഗ് അസിസ്റ്റന്‍റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്‍റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്‍റ് അനുവദിക്കുന്നത്.

ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്‍റുമാരെയും മൂന്ന് സീനിയര്‍ റസിഡന്‍റ്മാരേയും ഒരോ പവന്‍റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും. നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നേഴ്സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.



Share this News Now:
  • Google+
Like(s): 25