Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

28 June, 2018 06:44:23 PM


കെവിന്‍ വധം: ചാക്കോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലം പുറത്ത് വന്നു
കോട്ടയം: കെവിന്‍ വധക്കേസില്‍ അഞ്ചാം പ്രതിയും നീനുവിന്‍റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ഹര്‍ജിയില്‍ വാദം കേട്ട ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പോലീസിനോട് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. താന്‍ ഹൃദ്രോഗിയാണെന്നും എപ്പോള്‍ വേണമെങ്കിലും ഒരു ശസ്ത്രക്രീയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും ചൂണ്ടികാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.വിനോദ്കുമാര്‍ വീണ്ടും ആവശ്യപ്പെട്ടു. സംഭവസമയത്തെല്ലാം വീട്ടിലായിരുന്ന ചാക്കോയെ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസിന്‍റെ ബലത്തിനായി പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും സാക്ഷിസ്ഥാനത്തുള്ള കെവിന്‍റെ ബന്ധു അനീഷിനെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളായ പതിനാല് പേരും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കേസിലെ മറ്റ് പ്രതികളെ അടുത്ത തിങ്കളാഴ്ച വീണ്ടും  കോടതിയില്‍ ഹാജരാക്കും.

അതേസമയം, കെവിന്‍റേത് മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലം പുറത്തുവന്നു. ചാലിയേക്കരയാറ്റിലെ വെള്ളം തന്നെയാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

മര്‍ദ്ദനമേറ്റ നിരവധി പാടുകള്‍ ഉണ്ടെങ്കിലും മരണകാരണമാം വിധം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല. എന്നാല്‍ പുരികത്തിന് മുകളില്‍ അടിയേറ്റ രണ്ട് പാടുകളുണ്ട്. രക്ത സാമ്പിളില്‍ മദ്യത്തിന്‍റെ അംശവും കണ്ടെത്തി. കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ മദ്യം നല്‍കിയെന്ന ബന്ധുവിന്‍റെ മൊഴി ശരിവെക്കുന്നതാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

കെവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം ഓടിച്ച്‌ പുഴയില്‍ വീഴ്ത്തിയെന്നാണ് പോലീസിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം മുന്നോട്ടുപോകുകയാണ്. പോലീസിന്‍റെ നിഗമനങ്ങളെ ശരിവെക്കുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം.

Share this News Now:
  • Google+
Like(s): 55