Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

29 June, 2018 02:34:59 PM


കണ്ണൂര്‍ വിമാനത്താവളം ഉഡാന്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നു

പിന്മാറ്റം പദ്ധതി സര്‍വീസുകളില്‍ നിന്ന് കിയാലിന് വരുമാനമില്ലാത്തതിനാല്‍




തിരുവനന്തപുരം: ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസ് നടത്തുന്ന ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കിയാലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ഓദ്യോഗികമായി വ്യോമയാന മന്ത്രാലയത്തെ അറിയിക്കും.


കുറഞ്ഞ ചെലവില്‍ ചെറിയ ദൂരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സാധിക്കുമെങ്കിലും ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്ബനികള്‍ക്ക് റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് കുത്തകയായി നല്‍കേണ്ടിവരും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ ബാധിക്കും. കൂടാതെ ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള സര്‍വീസുകളിലും നിന്നും കിയാലിന് വരുമാനവും ലഭിക്കില്ല. ഇതോടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തീരുമാനമായത്.


ജനുവരിയിലായിരുന്നു ഉഡാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. സെപ്തംബറിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദേശ കമ്ബനികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 144