Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

30 June, 2018 08:47:32 AM


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതി: ബിഷപ്പിനെതിരേ കേസെടുത്തു

രണ്ടു വർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്ന് മൊഴി




കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിഷപ്പിനെതിരേ പോലീസ് കേസെടുത്തു. ജലന്ധറിൽ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരേയാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. 2014 മേയ് മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

ബിഷപ്പ് കേരളത്തിലെത്തുന്പോൾ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടർന്നതോടെ കന്യാസ്ത്രീ മേജർ ആർച്ച് ബിഷപ്പിന് പരാതി നൽകി. ഇതേത്തുടർന്ന് സഭാതലത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീർപ്പ്‌ ചർച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികർ കന്യാസ്ത്രീക്കെതിരേ കുറുവിലങ്ങാട് പോലീസിൽ പരാതി നൽകി.

ഇതോടെ കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരേ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വൈദ്യപരിശോധനയിൽ ലൈംഗികപീഡനം വെളിവായിട്ടുണ്ട്‌.



Share this News Now:
  • Google+
Like(s): 29