01 July, 2018 11:23:06 AM


നിരോധിച്ച വെളിച്ചെണ്ണ പേര് മാറ്റി വിപണിയില്‍; 5000 ലിറ്റര്‍ പിടികൂടി

പിടികൂടിയത് കാസര്‍ഗോഡ് സന ട്രേഡേഴ്‌സിന്‍റെ ഗോഡൗണില്‍ നിന്ന്




കാസര്‍കോട്: കാസര്‍കോട് ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന സ്വകാര്യ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ പിടിച്ചെടുത്തത്. ബേര്‍ക്കയിലെ മുഹമ്മദ് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്‌സ്. 


സര്‍ക്കാര്‍ നിരോധിച്ച ബ്രാന്‍റ് ആയ പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്‌ട്' എന്ന പേരിലാലാക്കിയാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചത്. സന ട്രേഡേഴ്‌സ് വെളിച്ചെണ്ണയുടെ മൊത്ത വിതരണക്കാരാണെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ. ജനാര്‍ദ്ദനന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 174