Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

03 July, 2018 09:25:35 PM


'വ്യാജ മിഠായി' നല്‍കി കൈപ്പുഴയിലെ കടയുടമയുടെ അമ്മയില്‍ നിന്നും പണം തട്ടി

ഫോണില്‍ വിളിച്ചപ്പോള്‍ തെളിഞ്ഞത് "നവാസ് ഉടായിപ്പ് ചോക്കലേറ്റ്" എന്ന്




കോട്ടയം: പലവ്യഞ്ജനങ്ങളുടെയും മിഠായിയുടെയും വിതരണക്കാര്‍ ചമഞ്ഞ് കൈപ്പുഴയിലെ കടയിലെത്തിയ യുവാക്കള്‍ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി. കൈപ്പുഴ കവലയിലെ കടയിലെത്തിയ യുവാക്കളാണ് കടയുടമ നീണ്ടൂര്‍ പേമലപറമ്പില്‍ അഖിലിന്‍റെ മാതാവിനെ പറ്റിച്ച് പണം തട്ടിയത്. അഖില്‍ വീട്ടിലേക്ക് പോയ സമയത്താണ് മല്ലിപൊടി, മുളക്പൊടി ഇവയുടെ വിതരണക്കാരാണ് തങ്ങളെന്ന് പരിചയപ്പെടുത്തി മിനി വാനില്‍ യുവാക്കള്‍ കടയില്‍ എത്തിയത്. അഖില്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് കടയ്ക്കുള്ളില്‍ കയറിയ ഇവര്‍ സാധനങ്ങള്‍ എവിടെയൊക്കെ വെക്കണം എന്നും മറ്റും നിര്‍ദ്ദേശിച്ച ശേഷം അഡ്വാന്‍സായി പണം ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് പൊടികള്‍ കൊണ്ടുവന്നിട്ടില്ലെന്നും നാളെ രാവിലെ എത്തിക്കുമെന്നും പറഞ്ഞ ഇവര്‍ അഞ്ച് ഡപ്പികളിലും പായ്ക്കറ്റുകളിലുമായി മിഠായിയും കടയില്‍ ഏല്‍പ്പിച്ചു. അഖില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് 5500 രൂപയാണ് ആവശ്യപ്പെട്ടത്. അഖിലിനോട് ചോദിക്കട്ടെ എന്ന് മാതാവ് തങ്കമണി പറഞ്ഞപ്പോള്‍ കടയിലെ ബോര്‍ഡില്‍ നോക്കി ഇവര്‍ തന്നെ സ്വന്തം ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്തു. അഖില്‍ എടുക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതേതുടര്‍ന്ന് തങ്കമണി 5500 രൂപയും എടുത്ത് നല്‍കി.

വീട്ടില്‍ നിന്നും അഖില്‍ തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇവര്‍ നല്‍കിയ 4800 രൂപയുടെ ബില്ലില്‍ എഴുതിവെച്ചിരുന്ന ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നായിരുന്നുവത്രേ മറുപടി. മനു എന്നയാളുടെ പേരും ബില്ലില്‍ ഉണ്ടായിരുന്നു. ട്രൂ കോളറുള്ള ഫോണില്‍ വിളിച്ചപ്പോള്‍ ഉടമയുടെ പേര് "നവാസ് ഉടായിപ്പ് ചോക്കലേറ്റ്" എന്നാണ് കാണാന്‍ കഴിഞ്ഞത്. ഇവര്‍ നല്‍കിയ മിഠായികളുടെ ബാച്ച് നമ്പരും ഉണ്ടാക്കിയ തീയതിയും കാലാവധിയും മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് കൈപ്പുഴ, നീണ്ടൂര്‍ ഭാഗത്തെ കടകളില്‍ ഇവരെ കുറിച്ച് തിരക്കിയെങ്കിലും ആര്‍ക്കും അറിവില്ലായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.



Share this News Now:
  • Google+
Like(s): 1114