Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

03 July, 2018 10:52:22 PM


സ്വത്തു തര്‍ക്കം: എഞ്ചിനീയറെ വെട്ടിക്കൊന്ന അയല്‍വാസി ട്രെയിനിന്​ മുന്നില്‍ ചാടി മരിച്ചു

ബി.എസ്.എന്‍.എല്‍ എഞ്ചിനീയര്‍ എം. സുധാകര നായിക്ക്​​ ആണ് മരിച്ചത്




കാസര്‍കോട്​: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്​ ബി.എസ്.എന്‍.എല്‍ ഡിവിഷന്‍ എഞ്ചിനീയറെ വെട്ടിക്കൊന്ന്​ അയല്‍വാസി ട്രെയിനിന്​ മുന്നില്‍ ചാടി മരിച്ചു. ബി.എസ്.എന്‍.എല്‍ കാസര്‍കോട്​ ഡിവിഷന്‍ എഞ്ചിനീയര്‍ എം. സുധാകര നായിക്ക്​​ (55) ആണ് അയല്‍വാസിയുടെ വെ​ട്ടേറ്റു മരിച്ചത്​. ബോവിക്കാനത്തിനം മല്ലത്തിനടുത്ത്​ ഇന്നലെ വൈകീട്ട്​ അഞ്ചരയോടെയാണ്​ സംഭവം.


അയല്‍വാസിയായ പി. രാധാകൃഷ്​ണനാണ് ഇയാളെ വെട്ടിക്കൊന്നത്​. കൊലപാതകം നടത്തിയതിന്​ ശേഷം ഇയാള്‍ കുമ്പള റെയില്‍വേ സ്​റ്റേഷനില്‍ വെച്ച്‌ ട്രെയിനി​​​ന്‍റെ മുന്നില്‍ ചാടി മരിക്കുകയും ചെയ്​തു. സ്വത്തു തര്‍ക്കത്തെ സംബന്ധിച്ച്‌​ നേരത്തെ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന്​ ആദൂര്‍ സി.​എെ പറഞ്ഞു.


വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനടുത്തുള്ള വിജനമായ സ്​ഥലത്തു​ വെച്ചാണ്​ അയല്‍വാസിയായ രാധാകൃഷ്​ണന്‍ ​വെട്ടിക്കൊന്നത്​. മല്ലം സ്​കൂളിനടുത്താണ്​ സുധാകര നായക്ക്​ താമസിക്കുന്നത്​. വീടിന് പിറകിലായി സ്​കൂളിനടുത്താണ്​ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ സി.​എെയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്​ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. ഭാര്യ: സുജാത മക്കള്‍: വിദ്യാര്‍ഥികളായ സുഭാഷ്, സുഹാസ്. 



Share this News Now:
  • Google+
Like(s): 52