03 July, 2018 10:57:47 PM


മലപ്പുറം വാഴക്കാട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് റിശാന്‍, അശ്ഫാന്‍ എന്നിവരാണ് മരിച്ചത്



മലപ്പുറം : വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വാഴക്കാട് ജി.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചിറ്റന്‍ റിയാസിന്‍റെ മകന്‍ മുഹമ്മദ് റിശാന്‍ (7), വേലേരിപ്പൊറ്റ അബ്ദുറഷീദിന്‍റെ മകന്‍ അശ്ഫാന്‍ (7) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ സ്കൂള്‍ വിട്ട് വന്ന ശേഷം മലപ്പുറം വാഴക്കാട് പാറോട്ടിതാഴം സ്രാമ്പി കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.



Share this News Now:
  • Google+
Like(s): 79