03 July, 2018 11:01:22 PM


മുംബൈയില്‍ റെയില്‍വേ മേല്‍പാലം തകര്‍ന്ന്​ അഞ്ചു പേര്‍ക്ക്​ പരിക്ക്

അ​ന്ധേ​രി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്​ തൊ​ട്ടു​ള്ള ഗോ​ഖ​ലെ പാ​ലമാണ് തകര്‍ന്നത്




മും​ബൈ: ക​ന​ത്ത​ മ​ഴ​യി​ല്‍ അ​ന്ധേ​രി​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി‍ന്‍റെ ഒ​രു​ ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണ്​ അ​ഞ്ചു പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ന്ധേ​രി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്​ തൊ​ട്ടു​ള്ള ഗോ​ഖ​ലെ പാ​ല​ത്തി​ല്‍ കാ​ല്‍​ന​ട​ക്കാ​ര്‍​ക്കു​ള്ള ഭാ​ഗ​മാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ത​ക​ര്‍​ന്നു​വീ​ണ​ത്.


ആ​റ്​ റെ​യി​ല്‍​വേ പാ​ള​ങ്ങ​ള്‍​ക്ക്​ കു​റു​കെ​യു​ള്ള പാ​ലം അ​ന്ധേ​രി​യു​ടെ കി​ഴ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളെ കൂ​ട്ടി​മു​ട്ടി​ക്കു​ന്ന​താ​ണ്. വൈ​ദ്യു​തി ട്ര​യി​നു​ക​ളു​ടെ ലൈ​ന്‍ അ​ട​ക്ക​മാ​ണ്​ ത​ക​ര്‍​ന്നു​വീ​ണ​ത്. ഇ​തോ​ടെ, ചൊ​വ്വാ​ഴ്​​ച രാ​ത്രി വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​തം മു​ട​ങ്ങി. പാ​ല​ത്തി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ത​ട​ഞ്ഞ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. ഉ​ച്ച​യോ​ടെ സം​ഭ​വ​സ്​​ഥ​ല​ത്ത്​ എ​ത്തി​യ റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു.



Share this News Now:
  • Google+
Like(s): 53