Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

05 July, 2018 11:29:23 AM


പൊന്നാനിയില്‍ മുസ്‌ലിം ലീഗ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചു

മണ്ഡലം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ സിപിഎമ്മും രംഗത്തുണ്ട്




മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പ്തന്നെ പൊന്നാനി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചു തുടങ്ങി. പൊന്നാനി പിടിച്ചടക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ മുന്നില്‍ കണ്ട് മണ്ഡലം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് മുസ്‌ലിംലീഗ്. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണ കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നലെ പൊന്നാനി മണ്ഡലത്തില്‍ ലീഗ് തുടക്കം കുറിച്ചു.

കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിലായി പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകളില്‍ സംഭവിച്ച ചോര്‍ച്ച തങ്ങള്‍ക്ക് ഗുണകരമായേക്കുമെന്ന പ്രതീക്ഷയില്‍ ഏതു വിധേനെയും മണ്ഡലം പിടിച്ചെടുക്കാന്‍ സജീവ പ്രവര്‍ത്തനങ്ങളുമായി സിപിഎം രംഗത്തുണ്ട്. ഇതിനുമുന്നോടിയായി വളരേമുന്‍പേതന്നെ പ്രാംരഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമത പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ബൂത്ത് കമ്മിറ്റികളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

ഇരുമുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്ന മണ്ഡലമെന്ന നിലയില്‍ ഇത്തവണ അഭിമാനപ്പോരാട്ടമാണ് പൊന്നാനിയില്‍ നടക്കുക. പൊന്നാനി ഇത്തവണ തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ഉറപ്പിച്ചാണ് ഇരു പാര്‍ട്ടികളും രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നത്. 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണയോടെ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് കടുത്ത പ്രകടനം തന്നെ കാഴ്ച വെച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ 80,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. 2014ല്‍ ഇതിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് എല്‍ഡിഎഫ് രംഗത്തു വന്നെങ്കിലും വിജയം ലീഗിനൊപ്പം തന്നെയായിരുന്നു.


അതേസമയം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, തവനൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. ഈയൊരു പ്രതീക്ഷയുടെ പിന്‍ബലത്തിലാണ് പൊന്നാനിയില്‍ ഒരു കൈനോക്കാന്‍ എല്‍ഡിഎഫ് ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ അത് പ്രതീക്ഷ മാത്രമായി അവശേഷിക്കുമെന്നാണ് ലീഗ് നേതൃത്വം വെല്ലുവിളിക്കുന്നത്. നിലവിലെ സാഹചര്യം യുഡിഎഫിന് തുണയാകുമെന്നാണ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. എല്‍ഡിഎഫിനെ മറികടന്ന് മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിത്തട്ട് മുതലുള്ള പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരായി രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്.




Share this News Now:
  • Google+
Like(s): 210