Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

05 July, 2018 11:36:32 AM


യു​വ​തി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്ന പ​രാ​തി​; വൈ​ദി​ക​ർ​ക്ക്​ സ​ഭയുടെ​ വി​ല​ക്ക്

നടപടി പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ




കോട്ടയം: കു​മ്പ​സാ​ര ര​ഹ​സ്യം പ​ര​സ്യ​മാ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തോ​ടെ വൈ​ദി​ക​ർ​ക്ക്​ സ​ഭ​ വി​ല​ക്കേർപ്പെടുത്തി. കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട നാ​ലു​ വൈ​ദി​ക​രെ​യും വൈ​ദി​ക​വൃ​ത്തി​യി​ല്‍ നി​ന്ന്​ മാ​റ്റി ​നി​ര്‍ത്താ​ന്‍ ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭാനേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

വൈദി​ക​രാ​യ എ​ബ്ര​ഹാം വ​ര്‍ഗീ​സ്‌ (സോ​ണി), ജെ​യ്‌​സ്‌ കെ ​ജോ​ര്‍ജ്‌, ജോ​ണ്‍സ​ണ്‍ വി ​മാ​ത്യു, ജോ​ബ്‌ മാ​ത്യു എ​ന്നി​വ​രെ​യാ​ണ്​ ഓർത്തഡോക്സ് സഭ മാ​റ്റി​നി​ര്‍ത്തു​ന്ന​ത്‌. ഇ​വ​ർ​ക്ക്​ അ​ത​ത്​ ​ഭ​ദ്രാ​സ​ന ​ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​യി​ച്ച്​ ക​ത്ത്​ ന​ൽ​കി. കു​റ്റ​മു​ക്‌​ത​മാ​കു​ന്ന​തു​വ​രെ വൈ​ദി​ക​ജോ​ലി ചെ​യ്യ​രു​തെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ഇ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ പ​രാ​തി ല​ഭി​ച്ച​തി​നു​ പി​ന്നാ​ലെ ഇ​ട​വ​ക വി​കാ​രി​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സ​ഭാ​നേ​തൃ​ത്വം സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തി​രു​ന്നു. കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ്​ സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളി​ൽ​ നി​ന്ന്​ പൂ​ർ​ണ​മാ​യും മാ​റ്റി​നി​ർ​ത്താ​നു​ള്ള തീ​രു​മാനം ഉണ്ടായത്.

ഓ​ര്‍ത്ത​ഡോ​ക്‌​സ്‌ വൈ​ദി​ക​ര്‍ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഭ പൂ​ര്‍ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന്‌ ക​ഴി​ഞ്ഞ​ദി​വ​സം സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ്‌ മാ​ര്‍ത്തോ​മ പൗ​ലോ​സ്‌ ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 156