Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

06 July, 2018 01:33:55 PM


പൊട്ടു തൊട്ട് അഭിനയിച്ചതിന് പെൺകുട്ടിയെ മദ്രസയില്‍ നിന്നും പുറത്താക്കി

പ്രതിഷേധവുമായി പിതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

 



കൊച്ചി : പൊട്ട്‌ തൊട്ട് അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്നും പുറത്താക്കിയതായി പിതാവിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കലാകാരിയായി മകളെ ഒരു ഷോര്‍ട്ട് ഫിലിമില്‍ പൊട്ട് തൊട്ട് അഭിനയിച്ചു എന്ന കാരണത്തിന്  മദ്രസയില്‍ നിന്നും പുറത്താക്കി എന്നാണ് പിതാവായ ഉമ്മര്‍ മലയില്‍ ആരോപിക്കുന്നത്. പഠനത്തോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച മകള്‍ മദ്രസയിലും ഒന്നാം സ്ഥാനക്കാരിയായിരുന്നുവെന്ന് പിതാവ് പറയുന്നു.  അഞ്ചാം ക്ലാസില്‍ മദ്രസയില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു. കൂടാതെ സബ് ജില്ല, ജില്ല തലങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നിട്ടും പൊട്ട് തൊട്ട് അഭിനയിച്ചു എന്ന കാരണത്തിന് മകളെ പുറത്താക്കിയതായി പിതാവ് രോപിക്കുന്നു.  


പിതാവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം: 


പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ. കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി. എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?

(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)





Share this News Now:
  • Google+
Like(s): 151