Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

07 July, 2018 06:31:54 PM


നെറ്റും നീറ്റും അടക്കം ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷാനടത്തിപ്പ് രീതി മാറുന്നു

അടുത്ത അധ്യയന വര്‍ഷം മുതൽ നീറ്റ്, നെറ്റ് പരീക്ഷകള്‍ രണ്ടു തവണ




ദില്ലി: അടുത്ത അധ്യയന വര്‍ഷം മുതൽ പ്രവേശ പരീക്ഷാ രീതി പാടേ  മാറുന്നു. നീറ്റിനും ജെ.ഇ.ഇയ്ക്കും വര്‍ഷത്തിൽ രണ്ടു വട്ടം പ്രവേശന പരീക്ഷ നടത്തും. രണ്ടു പരീക്ഷയും എഴുതുന്നവരുടെ ഉയര്‍ന്ന മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും. സ്വയംഭരണാധികാരമുള്ള നാഷണൽ ടെസ്റ്റിങ് ഏജന്‍സി, സി.ബി.എസ്.ഇയിൽ നിന്ന് പ്രവേശന പരീക്ഷ പുതിയ ഏജന്‍സിക്കു കീഴിലേയ്ക്കാക്കുന്നതിനൊപ്പം പരീക്ഷ രീതി പാടേ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.


മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇയും ഒരു വര്‍ഷത്തിൽ രണ്ടു വട്ടം. എന്നാൽ രണ്ടു വട്ടം പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. ജനുവരി ആറിനും  20 നും ഇടയ്ക്ക് എട്ടുദിവസം ആദ്യവട്ട ജെ.ഇ.ഇ പരീക്ഷ നടത്തും.   ഏതു ദിവസം പരീക്ഷ എഴുതണമെന്ന് വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം . ഏപ്രിൽ ഏഴിനും 21 നും ഇടയ്ക്കാണ് രണ്ടാം വട്ട ജെ.ഇ.ഇ.പരീക്ഷ. ഇതിലും പരീക്ഷ ദിവസം തിരഞ്ഞെടുക്കാം .ഇതേ രീതിയില്‍ തന്നെയാണ് നീറ്റ് പരീക്ഷയും നടത്തുക.


ആദ്യവട്ട നീറ്റ് ഫെബ്രുവരിയിലും രണ്ടാ വട്ടത്തേത് മേയിലും നടത്തും ഡിസംബര്‍ രണ്ടിനും 16 നും ഇടയ്ക്കു നടത്തുന്ന യു.ജി.സി നെറ്റിന്‍റെ പരീക്ഷ ദിവസം വിദ്യാര്‍ഥികള്‍ക്ക്  തിരഞ്ഞെടുക്കാം . സിമാറ്റ് ,ജിപാറ്റ് പരീക്ഷകളും നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കീഴിലാക്കി. പരീക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. ഓണ്‍ലൈന്‍ പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഗ്രാമീണ തലത്തിൽ തയ്യാറാക്കും. സിലബസിനും ചോദ്യപേപ്പര്‍ രീതിക്കും പരീക്ഷയെഴുതാവുന്ന ഭാഷകള്‍ക്കും മാറ്റമില്ല 



Share this News Now:
  • Google+
Like(s): 19