Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

07 July, 2018 09:58:32 PM


ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ രഹസ്യനീക്കം

സഭയ്ക്കുളളിൽ നിന്നുതന്നെയാണ് സമ്മർദ്ദമെന്ന് രൂപതയിലെ വൈദികന്‍



കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ബലാൽസംഗക്കേസ് പിൻവലിക്കാൻ അണിയറയിൽ നീക്കം ശക്തമായതായി റിപ്പോര്‍ട്ട്. സഭയ്ക്കുളളിൽ നിന്നുതന്നെയാണ് സമ്മർദ്ദം തുടങ്ങിയിരിക്കുന്നതെന്ന് ജലന്ധർ രൂപതയിലെ വൈദികൻ ഒരു ചാനലിനോട് വെളിപ്പെടുത്തി. തിടുക്കത്തിൽ ബിഷപ്പിനെ അറസ്റ്റുചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം.

പീ‍ഡനത്തിനിരയായ കന്യാസ്ത്രീ തന്നെ ബിഷപ് ഫ്രാങ്ക് മുളയ്ക്കലിനെതിരെ ബലാൽസംഗം സംബന്ധിച്ച് രഹസ്യമൊഴി നൽകിയ പശ്ചാത്തലത്തിലാണ് സമ്മർദ്ദ നീക്കം ശക്തമായിരിക്കുന്നത്. കന്യാസ്ത്രിക്ക് പിന്തുണ നൽകുന്ന വൈദികരുടെയും കന്യാസ്ത്രീകളെയും നേരിൽക്കണ്ട് പരാതി പിൻവലിപ്പിക്കാനാണ് നീക്കമെന്ന് ജലന്ധര്‍ രൂപതയിലെ വൈദികന്‍ വെളിപ്പെടുത്തി. 

സിറോ മലബാർ സഭയിലേയും ലത്തീൻ സഭയിലേയും വൈദികർ തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തൃശൂർ, ചാലക്കുടി കേന്ദ്രീകരിച്ചാണ് സമ്മർദ്ദനീക്കങ്ങൾ. രഹസ്യമൊഴിയുടെ പകർപ്പ് കിട്ടിയശേഷം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. എന്നാൽ പ്രതി ചേർത്താലുടനെ കോടതിയെ സമീപിക്കാനുളള നീക്കങ്ങൾ ബിഷപ്പും തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 41