07 July, 2018 10:37:55 PM


ബിന്ദു പത്മനാഭന്‍റെ തിരോധാനം; ഒന്നാം പ്രതി സെബാസ്റ്റ്യന്‍ പിടിയില്‍

പിടിയിലായത് കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍



കൊച്ചി: ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യന്‍ പൊലിസ് പിടിയില്‍. കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കോടതി പരിസരത്തു പൊലിസ് ഉണ്ടെന്നറിഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഷാഡോ പൊലീസ് സെബാസ്റ്റ്യനെ പിടികൂടിയത്. 


വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ചു കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി വിദേശ മലയാളി കടക്കരപ്പള്ളി ആലുങ്കല്‍ ജങ്ക്ഷന്‍ പത്മ നിവാസില്‍ പി.പ്രവീണ്‍ കുമാര്‍ അഭ്യന്തരവകുപ്പിന് പരാതി നല്‍കിയിരുന്നു.


ബിന്ദുവിന്‍റെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി സെബാസ്റ്റ്യന്‍ തട്ടിയെടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി മിനി പൊലിസ് കസ്റ്റഡിയിലാണ്. അതേസമയം, കാണാതായ ബിന്ദു പത്മനാഭനെ മുഖ്യപ്രതി സെബാസ്റ്റ്യന്‍റെ വീട്ടില്‍ കണ്ടതായി ബന്ധു മൊഴി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 52