Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

08 July, 2018 05:21:15 PM


ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിക്കരുത്; സൈബര്‍ പൊലീസ് മുന്നറിയിപ്പ്

കോളുകളെത്തുന്നത് ബൊളീവിയയിൽ നിന്നെന്ന് കണ്ടെത്തി



തിരുവനന്തപുരം: പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളിലേക്ക് തരിച്ചു വിളിക്കരുതെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ നിരവധി പൊലീസ്  ഉദ്യോഗസ്ഥർക്ക് ഇന്നലെ ഇത്തരത്തിൽ നിരവധി ഫോൺ കോളുകള്‍ വന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

+37,+56,+26 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോണുകളിലേക്ക് വിളിയെത്തിയത്. രണ്ടോ മൂന്നോ സെക്കൻ‍‍ഡ് മാത്രം നീണ്ടു നിൽക്കുന്ന കോളുകൾ. ചില നമ്പറുകിലേക്ക് തിരകെ വിളിക്കുമ്പോള്‍ മറ്റു നമ്പരുകളിലേക്ക് കോൾ ഡൈവേർട്ടായി പോകുന്നുണ്ട്. ചിലർക്ക് തെറികേള്‍ക്കേണ്ടതായും വന്നുവെന്നും അധികൃതര്‍ പറഞ്ഞു. 

ബൊളീവിയയിൽ നിന്നാണ് കോളുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളിയുടെ കാരണം സൈബർ പോലീസ് അന്വേഷിച്ചു വരുകയാണ്. പൊലീസുകാരുടെ ഔദ്യോഗിക ഫോണുകളെല്ലാം ബിഎസ്‍എന്‍എല്‍ കമ്പനിയുടേയാണ്. ഒരേ കമ്പനിയുടെ നമ്പറുകളിലേക്ക് തുടര്‍ച്ചയായി വിളിച്ച് നെറ്റ് വർക്ക് ബ്ലോക്കാക്കുന്ന ഹാക്കർമാരാണോ ഫോൺവിളികൾക്ക് പിന്നിലെന്നാണ്  സംശയം. 

അങ്ങനെയെങ്കില്‍ സ്ഥിതി ഗൗരവമുള്ളതാണെന്ന് പൊലീസ് അനുമാനിക്കുന്നു. അതുകൊണ്ടാണ് ഇനി കോളുകൾ വന്നാൽ തിരികെ വിളിക്കരുതെന്ന നിർദ്ദേശം ഔദ്യോഗികമായി സൈബർ സെൽ പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങളും ഇത്തരം കോളുകൾ  ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. 



Share this News Now:
  • Google+
Like(s): 13