Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 July, 2018 03:10:41 PM


നിര്‍ഭയ കേസ്: കീഴ്‌കോടതി വിധി സുപ്രിം കോടതി തിരുത്തിയില്ല, പ്രതികള്‍ക്ക് വധശിക്ഷ തന്നെ

പ്രതികളായ മുകേഷ്, പവന്‍, വിനയ്ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്




ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കീഴ്‌കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്നും നാലു പ്രതികളുടേയും വധശിക്ഷ ശരിവച്ച് കോടതി ഉത്തരവിട്ടു.

കേസില്‍ പ്രതികളായ മുകേഷ്, പവന്‍, വിനയ്ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കൂട്ടുപ്രതിയായ അക്ഷയ്ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല. പുനപരിശോധനാ ഹര്‍ജി നല്‍കാനായി അക്ഷയ്ക്ക് കോടതി സമയം അനുവദിച്ചിരുന്നു.

ദില്ലിയില്‍ 2012 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി സുഹൃത്തിന്‍റെ കൂടെ വരുന്നതിനിടെ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്കെറിയുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം യുവതി മരിച്ചു.



Share this News Now:
  • Google+
Like(s): 12