Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 July, 2018 07:12:02 PM


കെവിന്‍ വധം: മുഖ്യപ്രതിയുടെ ശബ്ദസാമ്പിള്‍ അന്വഷണ സംഘം പരിശോധിക്കും

നീനുവിനെ ചികിത്സിച്ച സര്‍ട്ടിഫിക്കറ്റ് 11ന് കോടതിയില്‍ ഹാജരാക്കും




ഏറ്റുമാനൂര്‍: കെവിന്‍ വധക്കേസിലെ ഒന്നാം പ്രതിയും നീനുവിന്‍റെ സഹോദരനുമായ കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ഷാനു ചാക്കോ(26)യുടെ ശബ്ദസാമ്പിള്‍ എടുക്കണമെന്ന അന്വഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ജൂലായ് 11ലേയ്ക്ക് മാറ്റി. പ്രതി പോലീസുകാരുമായും മററും ഫോണില്‍ സംസാരിച്ചത് കേസിലെ പ്രധാന തെളിവായിട്ടാണ് അന്വേഷണസംഘം പരിഗണിക്കുന്നത്. ഇതിന്‍റെ ശാസ്ത്രീയമായ ആധികാരികത തെളിയിക്കുന്നതിനാണ് ഷാനു ചാക്കോയുടെ ശബ്ദസാമ്പിള്‍  ശേഖരിക്കുന്നതിന് അന്വേഷണസംഘം  കോടതിയെ സമീപിച്ചത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എ.എസ്.ഐ. ബിജു, കെവിന്‍റെ ബന്ധു അനീഷ്  എന്നിവരുമായി ഷാനു ചാക്കോ ഫോണിലൂടെ സംസാരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഷാനുവിന്‍റെ സഹോദരിയും കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യയുമായ നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 11ന് ഹാജരാക്കാന്‍ തിരുവനന്തപുരത്തെ ഡോ.ബൃന്ദയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഭാഗത്തിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തിലാണിത്. നീനുവിന്‍റെ അച്ഛനും അഞ്ചാംപ്രതിയുമായ ചാക്കോ ജോണ്‍ (59) ഉള്‍പ്പടെ കേസിലെ 14 പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്. ചാക്കോ ജോണ്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.



Share this News Now:
  • Google+
Like(s): 30