Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

10 July, 2018 07:54:29 AM


തൊഴില്‍രഹിത വേതന വിതരണം ജൂലൈ 25നകം പൂര്‍ത്തിയാക്കും

കോട്ടയം: ആഗസ്റ്റ് 2017 മുതല്‍ മാര്‍ച്ച് 2018  വരെയുള്ള എട്ട് മാസത്തെ  തൊഴില്‍രഹിത വേതനത്തിനുള്ള  അലോട്ട്‌മെന്റ് കോട്ടയം ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും, ഗ്രാമപഞ്ചായത്തുകള്‍ക്കും ധനകാര്യ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അനുവദിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇ-മെയില്‍ മുഖേന നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നേരിട്ടെത്തി വേതനം കൈപ്പറ്റുന്ന രീതിയിലാണ് വിതരണം. ജൂലൈ 25നകം വിതരണം പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍  30നകം വിനിയോഗ സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നല്‍കണം. 



Share this News Now:
  • Google+
Like(s): 13