10 July, 2018 06:20:28 PM


അവര്‍ വെളിച്ചത്തിലേക്ക്! ഗുഹയില്‍ അകപ്പെട്ട 13 പേരേയും രക്ഷപ്പെടുത്തി

ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്



ചിയാങ് റായ്: അഭ്യൂഹങ്ങള്‍ക്കും ആശങ്കള്‍ക്കും വിരാമം. തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട പതിമൂന്ന് പേരെയും സുരക്ഷിതമായി പുറത്തെത്തിച്ച്‌ ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് കഴിഞ്ഞ 17 ദിവസമായി താം ലുവാങ് ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളുടേയും അവരുടെ ഫുട്ബോള്‍ പരിശീലകനേയും അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ജൂണ്‍ 23നാണ് സ്‌കൂള്‍ ഫുട്ബോള്‍ ടീമിലെ 11നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.



Share this News Now:
  • Google+
Like(s): 82