Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

10 July, 2018 06:56:34 PM


അണക്കര - മുളങ്കാട് കള്ളനോട്ട്‌ കേസ്‌: ഒരാള്‍ കൂടി പിടിയില്‍

നോട്ടടിയന്ത്രം എത്തിച്ചവരില്‍ ഒരാളായ കുര്യാക്കോസാണ് പിടിയിലായത്കട്ടപ്പന: അണക്കരയില്‍ നിന്നു 2.19 ലക്ഷത്തിന്റെയും മുളങ്കാട്ടെ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നു 57 ലക്ഷത്തിന്റെയും കള്ളനോട്ട്‌ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കല്‍ത്തൊട്ടി മുണ്ടയ്‌ക്കല്‍ പടവില്‍ കുര്യാക്കോസ്‌ ചാക്കോ (പാപ്പച്ചന്‍-59)യെയാണ്‌ കട്ടപ്പന സി.ഐ വി.എസ്‌.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തത്‌. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി.

അണക്കരയില്‍ കള്ളനോട്ടുമായി പിടിയിലായ ലിയോയ്‌ക്ക്‌ നോട്ടടിയന്ത്രം എത്തിച്ച്‌ നല്‍കിയത്‌ കുര്യാക്കോസും ചേര്‍ന്നാണെന്ന്‌ കണ്ടെത്തിയിരുന്നു. ഇയാള്‍ മുമ്പും കള്ളനോട്ടടിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. കേസിലെ പ്രധാന പ്രതികള്‍ പിടിയിലായതറിഞ്ഞ്‌ കര്‍ണാടകയില്‍ ഒളിവില്‍ പോയ ഇയാള്‍ ഇന്നലെ തിരികെ വീട്ടിലെത്തിയപ്പോള്‍ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ്‌ (സാം-44), ബി.എസ്‌.എഫ്‌ മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട്‌ അമ്പാടിയില്‍ കൃഷ്‌ണകുമാര്‍ (46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരെ കഴിഞ്ഞ രണ്ടിന്‌ അണക്കരയില്‍ പിടികൂടിയിരുന്നു.

ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ സീരിയല്‍ നടി സൂര്യ ശശികുമാര്‍ (36), മാതാവ്‌ കൊല്ലം തിരുമുല്ലാവാരം മുളങ്കാട്‌ ഉഷസ്‌ വീട്ടില്‍ രമാദേവി (ഉഷ-56), സഹോദരി ശ്രുതി (29) എന്നിവരെ മൂന്നിന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍ നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍, ഇസ്‌തിരിപ്പെട്ടി ഉള്‍പ്പെടെയുള്ള സാമഗ്രികളും അച്ചടച്ച 57 ലക്ഷത്തിന്റെ കള്ളനോട്ടും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നുShare this News Now:
  • Google+
Like(s): 113