Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

10 July, 2018 09:54:17 PM


പുരാവസ്തു വകുപ്പില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

അപേക്ഷകള്‍ 28ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് ലഭിച്ചിരിക്കണം


തിരുവനന്തപുരം: പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ആര്‍ക്കിയോളജിക്കല്‍ കം അമിനിറ്റി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുളള പ്രോജക്ടിലാണ് നിയമനം.
  
ഇന്‍ഫര്‍മേഷന്‍ കം വര്‍ക്ക് അസിസ്റ്റന്‍റ് (എണ്ണം - 1): പ്രതിമാസ വേതനം - 25,000 രൂപ, ആര്‍ക്കിയോളജി / മ്യൂസിയോളജി ഹിസ്റ്ററി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള എം. എ. ബിരുദം അല്ലെങ്കില്‍ പി. ജി. ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി / മ്യൂസിയോളജി യോഗ്യത ഉണ്ടാവണം. ആര്‍ക്കിയോളജി വകുപ്പിലോ ആര്‍ക്കിയോളജി / ഹിസ്റ്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മ്യൂസിയങ്ങളിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം അഭിലഷണീയം. പ്രായപരിധി - 40 വയസ്. 

ഓഫീസ് അസിസ്റ്റന്‍റ് (എണ്ണം - 1): പ്രതിമാസ വേതനം - 19,000 രൂപ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള  ബിരുദമാണ് യോഗ്യത.  അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള DCA/COPA  സര്‍ട്ടിഫിക്കറ്റ് വേണം. ഓഫീസ് അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പരിചയം അഭിലഷണീയം. പ്രായപരിധി - 40 വയസ്. 

ഡേ വാച്ചര്‍ (എണ്ണം - 1): പ്രതിമാസ വേതനം - 17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ  പരിചയം ഉണ്ടാവണം.  പ്രായപരിധി - 40 വയസ്. നൈറ്റ് വാച്ചര്‍ (എണ്ണം1) പ്രതിമാസ വേതനം  17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ  പരിചയം ഉണ്ടാവണം. പ്രായപരിധി - 40 വയസ്.

ഫുള്‍ടൈം സ്വീപ്പര്‍ (എണ്ണം - 1): പ്രതിമാസ വേതനം 17,000 രൂപ.  ഏഴാം ക്ലാസ്സ് പാസായിരിക്കണം.  പ്രായപരിധി 50 വയസ്.  പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍സര്‍വേഷന്‍ ലാബിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൊബൈല്‍ യൂണിറ്റു ടു സപ്പോര്‍ട്ട് കണ്‍സര്‍വേഷന്‍ പ്രോജക്ടിലാണ് മറ്റ് ഒഴിവുകള്‍. 

കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റ് (എണ്ണം - 1): പ്രതിമാസ വേതനം  25,000 രൂപ കെമിസ്ട്രിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദം വേണം. ആര്‍ട്ട് & ഒബ്ജക്ട് കണ്‍സര്‍വേഷനില്‍ മൂന്നാഴ്ചയില്‍  കുറയാത്ത പരിശീലനം. സമാന മേഖലയില്‍  മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തസ്തികയ്ക്കും ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. 

വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും 28ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട്. പി. ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം.  പദ്ധതിയുടെ പൂര്‍ത്തീകരണം അല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ഏതാണോ ആദ്യം അതുവരെയാണ് നിയമന കാലാവധി.  പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുളള സമയങ്ങളില്‍ മാത്രം കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റിന്‍റെ സേവനം പ്രയോജനപ്പെടുത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 994783277, 9496365625.Share this News Now:
  • Google+
Like(s): 220