11 July, 2018 08:13:12 AM


റയാല്‍ മാഡ്രിഡ്‌ വിട്ടു; ക്രിസ്‌റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ്‌ യുവന്‍റ്സില്‍

ഹൃദയമില്ലാതെയാണു മാഡ്രിഡ്‌ വിടുന്നതെന്ന് സൂപ്പര്‍ താരം

 



മാഡ്രിഡ്‌: പോര്‍ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ക്ലബ്‌ വിട്ടതായി സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ റയാല്‍ മാഡ്രിഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ ക്ലബ്‌ യുവന്‍റ്സ്‌ 100 ദശലക്ഷം യൂറോ (ഏകദേശം 800 കോടി രൂപ) നല്‍കിയാണു താരത്തെ കൈമാറിയതെന്നും റയാല്‍ അധികൃതര്‍ വ്യക്‌തമാക്കി. കരാര്‍ പ്രകാരം ക്രിസ്‌റ്റ്യാനോയ്‌ക്ക് 2022 വരെ പ്രതിവര്‍ഷം 30 ദശലക്ഷം യൂറോയാണു പ്രതിഫലമായി ലഭിക്കുക.


റയാല്‍ എന്‍റെ ഹൃദയം കീഴടക്കി. ഹൃദയമില്ലാതെയാണു മാഡ്രിഡ്‌ വിടുന്നത്‌ - ക്ലബ്‌ വിടുന്നതായി പ്രഖ്യാപിച്ച സൂപ്പര്‍ താരം ട്വീറ്റ്‌ ചെയ്‌തു. 2009 ലാണ്‌ ക്രിസ്‌റ്റ്യാനോ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍നിന്നു സ്‌പെയിനിലെത്തിയത്‌. നാല്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളും രണ്ട്‌ ലീഗ്‌ കപ്പുകളും മൂന്ന്‌ ഫിഫ ക്ലബ്‌ ലോകകപ്പ്‌ കിരീടങ്ങളും റയാലിലെത്താന്‍ കാരണക്കാരന്‍ ക്രിസ്‌റ്റ്യാനോയാണ്‌. റയാലിനു വേണ്ടി 438 കളികളിലായി 451 ഗോളുകളാണ്‌ പോര്‍ചുഗീസ്‌ താരം അടിച്ചു കൂട്ടിയത്‌. അവരുടെ ടോപ്‌ സ്‌കോററും ക്രിസ്‌റ്റ്യാനോയാണ്‌



Share this News Now:
  • Google+
Like(s): 86