11 July, 2018 09:31:17 AM


ഇടുക്കി ശാന്തമ്പായില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

രാജാപ്പാറമേട്​ ജംഗിള്‍ പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്



ഇടുക്കി: ശാന്തമ്പാറ രാജാപ്പാറമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജാപ്പാറമേട്​ ജംഗിള്‍ പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. തമിഴ്​നാട്​ സ്വദേശിയാണ്​ കുമാര്‍. തമിഴ്നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം റിസോര്‍ട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. ഇന്ന് വെളപ്പിനെ ഒരു മണിയോടെയാണ് സംഭവം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 115