Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 July, 2018 04:52:35 PM


ക്യാന്‍സര്‍ ബോധവത്ക്കരണം: വിദ്യാര്‍ത്ഥികള്‍ക്കായി ആല്‍ബം തയ്യാറാക്കല്‍ മത്സരം

രജിസ്ട്രേഷന്‍ 20നകം; ആല്‍ബം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15




കോട്ടയം: ക്യാന്‍സര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ക്കായി ആരോഗ്യവകുപ്പും മാങ്ങാനം ജ്യോതിസ് ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ആല്‍ബം തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ക്യാന്‍സര്‍ എന്ത്, എത്രതരം, എങ്ങനെ തടയാം, പരിഹാരമെന്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ തയ്യാറാക്കുന്ന എഴുത്ത്, വര, വെട്ടി ഒട്ടിക്കല്‍ തുടങ്ങിയ സൃഷ്ടികളടങ്ങിയ ആല്‍ബം ഒരു സ്‌കൂളിനോ ഒരു ക്ലാസിനോ മാത്രമായോ തയ്യാറാക്കാവുന്നതാണ്. എ4 വലിപ്പമുളള 50 മുതല്‍ 60 വരെ പേജുകളായി തയ്യാറാക്കാവുന്നതാണ്. ജൂലൈ 20നകം 8129709754, 9745174257 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. തയ്യാറാക്കിയ ആല്‍ബം സെപ്റ്റംബര്‍ 15നകം നല്‍കണം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. 



Share this News Now:
  • Google+
Like(s): 113