11 July, 2018 08:25:56 PM


ക​ന​ത്ത മ​ഴ: ബാണാസുര ഡാം തു​റ​ന്നു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം




വ​യ​നാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ലെ ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് ഷ​ട്ട​റു​ക​ള്‍ ഏ​തു നി​മി​ഷ​വും തു​റ​ന്നു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 772.50 മീ​റ്റ​റി​ല്‍​നി​ന്ന് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 775.60 മീ​റ്റ​റി​ലെ​ത്തി​യാ​ല്‍ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും.ഡാ​മി​ന്‍റെ താ​ഴെ പു​ഴ​യ​രി​കി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.


അ​ണ​ക്കെ​ട്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നാ​ല്‍ ഏ​തു സ​മ​യ​ത്തും പ​ടി​ഞ്ഞാ​റ​ത്ത​റ സ്പി​ല്‍​വേ വ​ഴി ക​ര​മാ​ന്‍​തോ​ടി​ല്‍ കൂ​ടി പ​ന​മ​രം പു​ഴ​യി​ലേ​ക്ക് ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ടും. ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.


മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്, വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. ഇതുവഴി പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. സ്കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ വാഹനങ്ങള്‍ താമരശേരി ചുരം വഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 83