Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 July, 2018 09:00:09 AM


നാറ്റോയിലെ അംഗരാജ്യങ്ങൾ മിലിട്ടറി ഫണ്ടിലേക്ക് ഇരട്ടി തുക നൽകണമെന്ന് ട്രംപ്

യൂറോപ്പിനെ സംരക്ഷിക്കുന്ന യുഎസിന് പ്രതിഫലം നൽകണമെന്നും ട്രംപ്



ബ്രസല്‍സ്: നാറ്റോയിലെ അംഗരാജ്യങ്ങൾ മിലിട്ടറി ഫണ്ടിലേക്ക് ഇരട്ടി തുക നൽകണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതൽ പ്രകടമാക്കിയാണ് ബ്രസൽസിൽ നാറ്റോ ഉച്ചകോടിക്ക് തുടക്കമായയത്.

നോർത്ത് അറ്റ്‍ലാറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ യുഎസ് പ്രതിനിധിയായി എത്തിയ ഡോണൾഡ് ട്രംപ് ആദ്യദിനം തന്നെ ജർമനിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ജര്‍മനി റഷ്യയുടെ തടവിലാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യ-ജർമൻ സംരംഭമായ നോർഡ് സ്ട്രീം വാതക പൈപ്പ‍്‌ലൈൻ പദ്ധതിയെ ഉന്നമിട്ടായിരുന്നു പരാമർശം. 

നിങ്ങളുടെ സംരക്ഷണത്തിനായി പണം ചെലവിടുന്നത് യുഎസ് ആണ്. എന്നാൽ, നിങ്ങൾ പണം തിരിച്ചുനൽകുന്നത് റഷ്യക്കും. ട്രംപ് കടുപ്പിച്ചു. യൂറോപ്പിനെ സംരക്ഷിക്കുന്ന യുഎസിന് പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അംഗരാജ്യങ്ങൾ രാജ്യങ്ങൾ ആഭ്യന്തരോത്പാദനത്തിന്റെ നാല് ശതമാനം സൈന്യത്തിനായി നീക്കിവയ്ക്കണമെന്നാണ് ട്രംപ് പറയുന്നത്. 

അങ്ങനെയെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുകയും അതുവഴി അമേരിക്കയുടെ ചെലവ് കുറക്കുകയും ചെയ്യാം എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. ട്രംപിന്‍റെ ആരോപണങ്ങൾക്ക് ജർമൻ ചാൻസലർ അതേനാണയത്തിൽ മറുപടി നൽകി.  ജർമനിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകുമെന്ന് മെർക്കൽ മുന്നറിയിപ്പ് നൽകി. ഇറക്കുമതിത്തീരുവ സംബന്ധിച്ച തർക്കങ്ങളാണ് യുഎസിനെയും യൂറോപ്പിനെയും രണ്ടുതട്ടിൽ നിർത്തുന്നത്. 



Share this News Now:
  • Google+
Like(s): 11