Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 July, 2018 09:22:00 AM


കനത്ത മഴ: ഇടുക്കിയിൽ കോടികളുടെ നാശനഷ്ടം, രണ്ട് മരണം

20 വീടുകൾ പൂർണമായും 397 വീടുകൾ ഭാഗികമായും തകർന്നു



തൊടുപുഴ: കൃഷികൾ നശിച്ചും വീടുകൾ തകർന്നുമൊക്കെ ഇടുക്കി ജില്ലയിൽ ഇതുവരെ 25 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഒരു മാസത്തിലേറെയായ് തുടരുന്ന മഴയാണ് ഇടുക്കിയിൽ വലിയ നഷ്ടങ്ങളുണ്ടാക്കിയത്. കാറ്റത്തൊടിഞ്ഞു വീണും, വെള്ളം കയറി അഴുകിയും ഉരുൾ പൊട്ടലിൽ ഒലിച്ചു പോയും 2236 ഹെക്ടറിലെ കൃഷിയാണു നശിച്ചതു. 20 വീടുകൾ പൂർണമായും 397 വീടുകൾ ഭാഗികമായും തകർന്നു. 

കൃഷി നശിച്ചതിലൂടെ 21 കോടി 52 ലക്ഷത്തിന്‍റെ നഷ്ടവും വീടുകൾ തകർന്നതിലൂടെ ഒരു കോടി നാൽപത്തി നാല് ലക്ഷത്തിന്‍റെയും നഷ്ടമാണ് ചൊവ്വാഴ്ച വരെയുള്ളത്. ബുധനാഴ്ച മൂലമറ്റം എടാടുണ്ടായ ഉരുൾപൊട്ടലിലെയടക്കം നഷ്ടങ്ങൾ അധികൃതർ കണക്കാക്കി വരുന്നതേയുള്ളു. ചീനിക്കുഴി ബൗണ്ടറിയിൽ റോഡു തകർന്നതടക്കം പൊതുമുതൽ നശിച്ചും നഷ്ടമുണ്ടായ്.

നെടുങ്കണ്ടത്ത് മരം വീണും അടിമാലിയിൽ ഷോക്കേറ്റുമായ് രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മീൻ പിടിക്കാൻ പോയ ഒരു വാഗമൺ സ്വദേശിയെ കാണാതായിട്ടുമുണ്ട്. വീട് നശിച്ച അഞ്ച് കുടുംബങ്ങൾ കുമളി ആനവിലാസത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. തോരാമഴ തുടരുന്നതിൽ ജില്ലയിലെങ്ങും നിരവധി കുടുംബങ്ങൾ കടുത്ത ആശങ്കയിലുമാണ്. 



Share this News Now:
  • Google+
Like(s): 26