Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 July, 2018 09:29:18 AM


ഫോര്‍മാലിന്‍: അസമില്‍ പത്തു ദിവസത്തേക്ക് മത്സ്യ ഇറക്കുമതി നിരോധിച്ചു

ഫോര്‍മാലിന്‍ കൂടുതല്‍ കാണപ്പെട്ടത് ആന്ധ്രയില്‍ നിന്നുള്ള മത്സ്യത്തില്‍



ഗുവാഹത്തി: ഇറക്കുമതി ചെയ്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി അസം പത്തു ദിവസത്തേക്ക് നിരോധിച്ചു. ആന്ധ്രയില്‍ നിന്നാണ് അസമിലേക്ക് ഏറ്റവും കൂടുതല്‍ മീന്‍ ഇറക്കുമതി ചെയ്യുന്നത്. ഗുവാഹത്തി മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിയ മത്സ്യത്തിലാണ് ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്.


ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസത്തേക്ക് മീന്‍ ഇറക്കുമതി നിരോധിച്ചിരിക്കുകയാണെന്നും ആരോഗ്യകുടുംബക്ഷേമ മന്ത്രി പിയുഷ് ഹസാരിക പറഞ്ഞു. ആരെങ്കിലും നിരോധനം ലംഘിച്ച് മത്സ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.


നിരോധനം മൂലമുണ്ടാകുന്ന മത്സ്യക്ഷാമം മുതലെടുത്ത് വില ഉയര്‍ത്താന്‍ പ്രാദേശിക മത്സ്യ കച്ചവടക്കാര്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പഴകിയ മീന്‍ ചീഞ്ഞു പോകാതെ പുതുതായി തന്നെ നിലനിര്‍ത്തുന്നതിനാണ് ഫോര്‍മാലിന്‍ ഉള്‍പ്പെടുന്ന രാസവസ്തു ഉപയോഗിക്കുന്നത്. കാന്‍സര്‍ പോലത്തെ ഭീകരമായ രോഗങ്ങള്‍ക്ക് ഫോര്‍മാലിന്‍ കാരണമാവും.



Share this News Now:
  • Google+
Like(s): 66