Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 July, 2018 04:49:05 PM


എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി

എ.ഡി.ജി.പിയുടെ മകളായതിനാല്‍ കേസ് വേണ്ടെന്നാണോ എന്നും കോടതി




കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ദ്ധ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിച്ച്‌ വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതം. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടല്ല സര്‍ക്കാരിന് ഗവാസ്‌കറുടെ കേസിലുള്ളതെന്ന് സ്‌നിഗ്ദ്ധയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരേ സംഭവത്തിലെ രണ്ട് കേസില്‍ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും അഭിഭാഷകന്‍ ചോദിച്ചു. 

അതേസമയം, സ്‌നിഗ്ദ്ധയുടെ ഹര്‍ജിയും തനിക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന ഗവാസ്‌കറുടെ ഹര്‍ജിയും ഒരുമിച്ച്‌ കേള്‍ക്കുന്നതിന് പുതിയ ബെഞ്ച് വേണമോയെന്ന കാര്യവും കോടതി പരിശോധിക്കും. ഇക്കാര്യം തീരുമാനിക്കാനായി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടും. അതേസമയം കേസ് ഡയറിയും ഗവാസ്‌കറുടെ മെഡിക്കല്‍ രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 32