Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

13 July, 2018 01:07:48 AM


"സിനിമാ ക്വട്ടേഷന്‍" നടപ്പാക്കി സി.ഐ; ഒരു കോടിയ്ക്ക് പ്രതിഫലം 25 ലക്ഷം

സംഘത്തില്‍ സി.ഐയും രണ്ടു വനിതകള്‍ ഉള്‍പ്പെടെ നാലു സി.പി.ഒമാരും
കോട്ടയം: സിനിമാ നിര്‍മാതാവിന്‌ ഒരുകോടി രൂപ വാങ്ങിക്കൊടുക്കാന്‍ സംസ്‌ഥാനം കടന്ന്‌ സി.ഐയുടെ നേതൃത്വത്തില്‍ "ക്വട്ടേഷന്‍". ദൗത്യം പൂര്‍ത്തിയാക്കിയ പോലീസ്‌ സംഘത്തിനു കിട്ടിയ കമ്മീഷന്‍ കാല്‍ക്കോടി രൂപ. മംഗലാപുരം സ്വദേശിയില്‍ നിന്നു കിട്ടാനുള്ള ഒരുകോടി രൂപ ഈടാക്കാനാണു കോട്ടയം ജില്ലയിലെ ഒരു സി.ഐയെ നിര്‍മാതാവ്‌ സമീപിച്ചത്‌. പണം വാങ്ങിത്തന്നാല്‍ നാലിലൊന്ന്‌ കമ്മീഷന്‍ എന്നതായിരുന്നു വാഗ്‌ദാനം. തുടര്‍ന്ന്‌ സഹപ്രവര്‍ത്തകരുമായി ആലോചിച്ച്‌ സി.ഐ. ക്വട്ടേഷന്‍ ഏറ്റെടുത്തു.

രണ്ടു വാഹനങ്ങളില്‍ സി.ഐയും രണ്ടു വനിതകള്‍ ഉള്‍പ്പെടെ നാലു സി.പി.ഒമാരും മംഗലാപുരത്തേക്കു തിരിച്ചു. നിര്‍മാതാവിന്റെ ആളുകളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ മംഗലാപുരത്തുനിന്ന്‌ ഇരയെ പിടികൂടി. തുടര്‍ന്നു സിനിമാ സ്‌റ്റൈലില്‍ത്തന്നെ കൈകാലുകള്‍ ബന്ധിച്ച്‌ കാറില്‍ കിടത്തി കോട്ടയത്തെത്തിച്ചു. ആഡംബരവാഹനങ്ങളിലെ യാത്രയ്‌ക്കു മദ്യമടക്കം ഒന്നിനും കുറവില്ലായിരുന്നു. സംഘം കോട്ടയത്തെത്തിയതിനു പിന്നാലെ മംഗലാപുരത്തുനിന്ന്‌ ഇരയുടെ ബന്ധുക്കളും പാഞ്ഞെത്തി. ഒരുകോടി രൂപ നിര്‍മാതാവിനു നല്‍കി ഇവര്‍ "ബന്ദി"യുമായി സ്‌ഥലംവിട്ടു. 25 ലക്ഷം രൂപ അപ്പോള്‍തന്നെ നിര്‍മാതാവ്‌ സി.ഐയുടെ സംഘത്തിനു നല്‍കി.

രഹസ്യവിവരത്തേത്തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം ശരിയാണെന്നു വ്യക്‌തമായി. എന്നാല്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണു കോട്ടയം ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിന്റെ പ്രതികരിച്ചതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരുടെ പട്ടികയിലുള്ള സി.ഐയാണത്രേ ക്വട്ടേഷന്‍ "തിരക്കഥ"യിലെ നായകന്‍. Share this News Now:
  • Google+
Like(s): 196