Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

13 July, 2018 01:09:26 AM


വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്‌: ഫാ. ജോബ്‌ മാത്യു റിമാന്‍ഡില്‍

കുമ്പസാരിക്കാന്‍ ചെന്ന പരാതിക്കാരിയെ വൈദികന്‍ മുറിയിലേക്കു കൊണ്ടുപോയതിന് സാക്ഷി
പന്തളം: ഓര്‍ത്തഡോക്‌സ്‌ സഭാ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാംപ്രതി ഫാ. ജോബ്‌ മാത്യുവിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. തിരുവല്ല ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എ.ആര്‍. കാര്‍ത്തികയുടെ പന്തളത്തെ വസതിയിലെത്തിച്ച പ്രതിയെ 26 വരെയാണു റിമാന്‍ഡ്‌ ചെയ്‌തത്‌.

ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിരസിച്ചതിനേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കൊല്ലം ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഓഫീസില്‍ ഡിവൈ.എസ്‌.പി. ജോസി കെ. ചെറിയാനു മുന്നില്‍ കീഴടങ്ങിയ ജോബിനെ ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കു വിധേയനാക്കി. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്‌തു. പരാതിക്കാരിയെ അറിയാമെങ്കിലും അവര്‍ കുമ്പസാരിക്കാന്‍ എത്തിയോയെന്ന്‌ അറിയില്ലെന്നും താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ജോബ്‌ മൊഴിനല്‍കി. എന്നാല്‍, ഇദ്ദേഹത്തിനെതിരേ സാക്ഷിമൊഴികള്‍ ശക്‌തമാണെന്നാണു സൂചന.

പരാതിക്കാരി പലപ്പോഴും കുമ്പസാരിക്കാന്‍ വൈദികനെ സമീപിച്ചിട്ടുണ്ടെന്നും മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതു കണ്ടതായും സാക്ഷികളിലൊരാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നു കഴിഞ്ഞ ബുധനാഴ്‌ച കൊട്ടാരക്കര കോടതിയില്‍ കീഴടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ജാമ്യസാധ്യത കണക്കിലെടുത്താണ്‌ അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങിയത്‌. മുന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പ്രതികളായ വൈദികരെല്ലാം ഒളിവില്‍ പോയിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകളില്‍ കഴിഞ്ഞദിവസം രാത്രി ക്രൈംബ്രാഞ്ച്‌ പരിശോധന നടത്തി.

കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ്‌ യുവതിക്കു 16 വയസുള്ളപ്പോള്‍ ആദ്യം പീഡിപ്പിച്ചെന്നാണു പരാതി. ഇക്കാര്യം മകന്റെ മാമോദീസയ്‌ക്കു മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി നിരണം ഭദ്രാസനാംഗം ഫാ. ജോബ്‌ മാത്യുവിനോടു വെളിപ്പെടുത്തി. കുമ്പസാരരഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ജോബും യുവതിയെ പീഡിപ്പിച്ചെന്നാണു കേസ്‌. കൊല്ലം ക്രൈംബ്രാഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അലക്‌സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലാണ്‌ ഇന്നലെ രാത്രി ഏഴോടെ ജോബിനെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചത്‌. തുടര്‍ന്ന്‌ പത്തനംതിട്ട ജില്ലാജയിലിലേക്കു കൊണ്ടുപോയി. മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നിലെ വഴിയില്‍ കാത്തുനിന്നവര്‍ കൂവിവിളിച്ചാണു പ്രതിയെ യാത്രയാക്കിയത്‌.Share this News Now:
  • Google+
Like(s): 16