13 July, 2018 11:35:53 AM


അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ഇന്ന് രാവിലെ ഏഴ് മണിക്കാണു അപകടം





തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നടന്ന അപകടത്തില്‍ അഞ്ചുതെങ്ങ് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. അഴിമുഖത്തിനകത്ത് ശക്തമായ തിരയില്‍പ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്റെ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ (56), വര്‍ഗ്ഗീസ് (45) ആണു മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്കാണു അപകടം നടന്നത്. മൃതദേഹങ്ങള്‍ ചിറയിങ്കീഴ് താലൂക്ക് ആശുപത്രിയില്‍.

അശാസ്ത്രിയ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന മുതലപ്പൊഴിയിലും കടലെടുത്തുപോയ അനുബന്ധ പ്രദേശങ്ങളിലുമായി മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടാകുന്നത് സംബന്ധിച്ച് ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്നത്



Share this News Now:
  • Google+
Like(s): 34