15 July, 2018 05:35:12 PM


കനത്ത മഴ: വാഗമണ്‍, തീക്കോയി പ്രദേശങ്ങളിലേക്ക് ഗതാഗതനിയന്ത്രണം

വെള്ളമൊഴുകുന്ന നീര്‍ചാലുകള്‍ക്കടുത്ത് വാഹനങ്ങള്‍ നിര്‍ത്തരുത്



കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വാഗമണ്‍, തീക്കോയി തുടങ്ങിയ മലയോരപ്രദേശങ്ങളിലേക്ക്  രാത്രി ഏഴ് മണിക്കുശേഷം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാലാ ആര്‍ഡിഓ അനില്‍ ഉമ്മന്‍ അറിയിച്ചു. വെള്ളമൊഴുകുന്ന നീര്‍ചാലുകള്‍ക്കടുത്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും മറ്റും വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 13575