Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

15 July, 2018 10:21:24 PM


ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ് : രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങി ക്രൊയേഷ്യ

ഫ്രാൻസിന്‍റെ ജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്മോസ്കോ: ഫിഫാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് കിരീടം. ഒരുപാട് രാജ്യങ്ങള്‍ മോഹിക്കുകയും 32 രാജ്യങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ പോരാടിക്കുകയും ചെയ്ത 2018ലെ ലോകകപ്പ് സ്വപ്നത്തിന്  അവകാശികളായി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് വെന്നിക്കൊടി പാറിച്ചപ്പോൾ ക്രൊയേഷ്യ റണ്ണർ അപ്പ് ആയി. 


18-ാം മിനിറ്റിലാണ് ക്രൊയേഷ്യയെ ഞെട്ടിച്ച്‌ ഫ്രാന്‍സ് ആദ്യ ലീഡെടുത്തത്. ബോക്സിനു തൊട്ടുവെളിയില്‍ അന്റോയിന്‍ ഗ്രീസ്മനെ ബ്രോസോവിച്ച്‌ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളാക്കിയത്. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ ക്രൊയേഷ്യ ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ പെനല്‍റ്റി കിക്കിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തിയിരുന്നു. രണ്ടാം പകുതി പുരോഗമിക്കുമ്ബോള്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ എംബപെയിലൂടെ നാലാം ഗോളും.


ബോക്സിലേക്ക് ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ഗോളിയുടെ പിഴവില്‍ നിന്നും ക്രൊയേഷ്യയ്ക്കുവേണ്ടി മാന്‍സൂക്കിച്ച്‌ ഗോള്‍ നേടി. കപ്പ് ഫേവറിറ്റുകള്‍ എന്ന ഫ്രാന്‍സ് 1998ലെ ചാമ്ബ്യന്‍മാരായ അവര്‍ 2006 ലെ ലോകകപ്പ് ഫൈനലിലും 2016ലെ യൂറോ കപ്പ് ഫൈനലിലെയും തോല്‍വിക്ക് പ്രായശ്ചിത്വം ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ ബൂട്ട് കെട്ടിയത്. യുവാക്കളുടെയും പരിചയ സമ്ബന്നരുടെയും മിശ്രണമായിരുന്നു ഫ്രഞ്ച് പട.


എതിര്‍ ഗോള്‍ മുഖത്തേക്ക് ശരവേഗത്തില്‍ ഓടിയെത്തി മിന്നല്‍ ഗോളുകള്‍ നേടുന്ന എംബാപ്പെ, അന്റോയീന്‍ ഗ്രീസ്മാന്‍, പോള്‍പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രതിഭകളും അണിനിരക്കുന്ന മദ്ധ്യനിരയും ഗോളടിക്കാനും നന്നായി അറിയാവുന്ന പവാര്‍ദും, ഉംറ്രിറ്റിയും, വരാനെയും അടങ്ങുന്ന പ്രതിരോധവുമായിരുന്നു ഫ്രാന്‍സിനെ ശക്തരാക്കിയത്. ഗോള്‍ പോസ്റ്റില്‍ വന്‍മതില്‍ തീര്‍ത്ത് ഹ്യൂഗോ ലോറിസും, സ്‌ട്രൈക്കറായി ജാറൗഡിനെയും അണിനിരത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ഫ്രഞ്ച് പടയെ ഇറക്കിയത്.


ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ വിസ്മയക്കുതിപ്പില്‍ ലോകം അമ്ബരന്നിരുന്നു. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ പ്രാഥമിക റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും എക്സ്ട്രാടൈം വരെ നീണ്ട കളികള്‍ ജയിച്ചാണ് ഫൈനലിലെത്തിയത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയംനേടിയപ്പോള്‍ സെമിയില്‍ എക്സ്ട്രാടൈമില്‍ നേടിയ ഗോളിലാണ് ജയിച്ചത്.


സുബാസിച്ച്‌ എന്ന പറക്കും ഗോളിയുടെ മിന്നല്‍ സേവുകളാണ് ഈ മത്സരങ്ങളിലെല്ലാം അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അണിനിരക്കുന്ന മധ്യനിരയായിരുന്നു. മന്‍സൂക്കിച്ചിനെ മുന്നില്‍ നിറുത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ക്രൊയേഷ്യന്‍ പട.Share this News Now:
  • Google+
Like(s): 291