Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

16 July, 2018 05:07:10 AM


വീട് തകര്‍ത്ത കാട്ടാന കിണറ്റിനുള്ളില്‍ തലകുത്തി വീണ് ചെരിഞ്ഞു

കൈതപ്പാറ ഗ്രാമത്തില്‍ ശനിയാഴ്ച്ച അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവംചെറുതോണി: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന കൃഷിയും വീടും തകര്‍ത്ത് കിണറ്റില്‍ വീണ് ചെരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കൈതപ്പാറ ഗ്രാമത്തില്‍ ശനിയാഴ്ച്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. സമീപത്തെ വനത്തില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തിയ ആനക്കൂട്ടമാണ് കൃഷിയും വീടും നശിപ്പിച്ചത്. കുളമ്പേല്‍ ജോസഫിന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധു വീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. കുളമ്പേല്‍ മാത്യു,കുളമ്പേല്‍ ജോസ്,ഉറുമ്പില്‍ ബൈജു എന്നിവരുടെയും കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.


ആനക്കൂട്ടത്തില്‍പ്പെട്ട ആറ് വയസ്സ് പ്രായമുള്ള പിടിയാനയാണ് ഇതിനിടയില്‍ കിണറ്റില്‍ തലകുത്തി വീണത്. കുളമ്പേല്‍ മാത്യുവിന്റെ പതിനഞ്ച് അടി ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. പുലര്‍ച്ചെ നാട്ടുകാരാണ് ആന കിണറ്റില്‍ വീണ് ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. 


.എഫ്.ഓയുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ആനയുടെ ജഡം കിണറ്റില്‍ നിന്ന് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.  വനംവകുപ്പ് തൊടുപുഴ റെയിഞ്ചിന്റെ കീഴിലുള്ള വന പ്രദേശത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 110 ഏക്കര്‍ പ്രദേശമാണ് കൈതപ്പാറ ഗ്രാമം. എന്നാല്‍ ഇതാദ്യമായിട്ടാണ് കാട്ടാന വീട് നശിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കിലോമീറ്റര്‍ കൂപ്പ് റോഡും തൊടുപുഴ വേളൂര്‍ കൂപ്പ് വഴിയുള്ള വഴിയുമാണ് കൈതപ്പാറയിലേയ്ക്കുള്ള ഗതാഗത മാര്‍ഗ്ഗം.മഴയും കാറ്റും ശക്തപ്പെട്ടതിനാല്‍ ഗ്രാമം ഒറ്റപ്പെട്ടവസ്ഥയിലാണ്Share this News Now:
  • Google+
Like(s): 187