Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

19 July, 2018 03:44:17 PM


തിരുവനന്തപുരത്ത് സ്‌കൂളുകളില്‍ 40 സാനിറ്റേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിച്ചു

4000ത്തോളം പെണ്‍കുട്ടികള്‍ക്ക് പദ്ധതി ഗുണകരമാകും




തിരുവനന്തപുരം: കേരള സര്‍ക്കാരും നെസ്ലെ ഇന്ത്യയും ചേര്‍ന്ന് തിരുവനന്തപുരത്തെ പത്ത് സ്‌കൂളുകളില്‍ മോഡുലാര്‍ സാനിറ്റേഷന്‍ ബ്ലോക്കുകള്‍ (ടോയ്ലെറ്റ് ബ്ലോക്കുകള്‍) സ്ഥാപിച്ചു. 40 സാനിറ്റേഷന്‍ ബ്ലോക്കുകളാണ് സ്ഥാപിച്ചത്. 4000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതി ഗുണകരമാകും.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. 

കേരള സര്‍ക്കാരുമായി സഹകരിച്ച് സ്ഥാപിച്ചിരിക്കുന്ന സാനിറ്റേഷന്‍ ബ്ലോക്കുകള്‍  പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നതായി നെസ്ലെ ഇന്ത്യ കോര്‍പറേറ്റ് അഫെയ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഖജൂരിയ പറഞ്ഞു. ഇന്ത്യയിലാകെ ഇത്തരത്തിലുള്ള 430 ഫെസിലിറ്റികളിലായി 150,000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു



Share this News Now:
  • Google+
Like(s): 142