20 July, 2018 01:34:34 PM


കാസര്‍ഗോഡ് പാളത്തില്‍ വിള്ളല്‍; ട്രയിനുകള്‍ വൈകിയോടുന്നു

വിള്ളല്‍ ശ്രദ്ധയില്‍പെട്ടത് പടന്നക്കാട് രാവിലെ ആറ് മണിയോടെ



കാസര്‍ഗോഡ്: റയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് മംഗലാപുരം - ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി. പയ്യന്നൂരിനും കാഞ്ഞങ്ങാടിനു ഇടയില്‍ പടന്നക്കാട് രാവിലെ ആറ് മണിയോടെയാണ് വിള്ളല്‍  ശ്രദ്ധയില്‍പെട്ടത്. മംഗളൂരു -നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടാന്‍ ഒരുങ്ങുംമുമ്പ് വിള്ളല്‍  കണ്ടത് വന്‍ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറിന് ശേഷം താല്ക്കാലിക അറ്റകുറ്റപണികള്‍ നടത്തി ട്രയിനുകള്‍ വളരെ വേഗം കുറച്ച് കടത്തി വിട്ടുതുടങ്ങി.



Share this News Now:
  • Google+
Like(s): 89