23 July, 2018 09:36:40 AM


പാലക്കാട് ചരക്കു ലോറിക്കു നേരെ സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

മേട്ടുപ്പാളയം സ്വദേശി ബാഷ ആണ് മരിച്ചത്




പാലക്കാട്: ചരക്കുലോറിക്കു നേരെ നടന്ന കല്ലേറില്‍ ക്ലീനര്‍ കൊല്ലപ്പെട്ടു. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ഒരാഴ്ച്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്. കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ചരക്കുലോറി. ലോറി ഓടിച്ചയാള്‍ക്കും പരുക്കുണ്ട്. 

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിന് സമീപം  ലോറി സമരാനുകൂലികള്‍ വളഞ്ഞ് കല്ലേറാരംഭിച്ചത്. ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല. ബാഷയുടെ നെഞ്ചില്‍ കല്ലുപതിച്ചു. ഉടന്‍തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



Share this News Now:
  • Google+
Like(s): 137