25 July, 2018 12:07:20 AM


ഫാക്ടറീസ് ആന്‍റ് ബോയിലേഴ്‌സ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ആഗസ്റ്റ് രണ്ടിന് രാവിലെ 11ന്


തിരുവനന്തപുരം: ഫാക്ടറീസ് ആന്‍റ് ബോയിലേഴ്‌സ് വകുപ്പില്‍ കോഴിക്കോട്, എറണാകുളം, കൊല്ലം മേഖലാ ഓഫീസുകളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുള്ള രജിസ്‌ട്രേഷനുമാണ് യോഗ്യത. വ്യവസായിക ആരോഗ്യത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അഭിലഷണീയം. ശമ്പളം: 54,200 രൂപ. ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറുടെ കുമാരപുരത്തെ (സുരക്ഷാ ഭവന്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം -11) കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തെണം. ഫോണ്‍: 0471 2441597



Share this News Now:
  • Google+
Like(s): 195