28 February, 2016 06:22:27 AM


ലാറ്ററല്‍ എന്‍ട്രി ബി.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം : കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സ് പ്രവേശനത്തിന് സര്‍ക്കാര്‍ അംഗീക്യത മൂന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സ് പാസ്സായവരില്‍ നിന്നും മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടത്തുന്ന മൂന്നാം വര്‍ഷ ഡിപ്ലോമ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.tekerala.org / www.dtekerala.or.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി 15.03.2016 വൈകുന്നേരം 5 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയും അനുബന്ധരേഖകളും 21.03.2016 വൈകുന്നേരം 5 മണിക്ക് മുമ്പായി തിരുവനന്തപുരം കൈമനത്ത് സ്ഥിതി ചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് പരീക്ഷ കണ്‍ട്രോളര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K