02 August, 2018 09:09:35 PM


എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി മാര്‍ച്ച്‌ ആറില്‍ നിന്നും പതിമൂന്നിലേക്ക് നീട്ടി

പരീക്ഷ നീട്ടി വെക്കുന്നത് വേണ്ടത്ര അധ്യയന ദിനങ്ങള്‍ കിട്ടാത്തതിനാല്‍



തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച്‌ ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് പുതിയ തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്‌ച്ച ചേര്‍ന്ന യോഗമാണ് പരീക്ഷാ തീയതി നീട്ടിവെക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. വേണ്ടത്ര അധ്യയനദിവസങ്ങള്‍ കിട്ടാത്തതിനാലാണ് പരീക്ഷ നീട്ടിവെക്കുന്നത്. മഴക്കെടുതിയുടെയും നിപ്പ വൈറസ് ബാധയുടെയും സാഹചര്യത്തില്‍ നിരവധി അധ്യയനദിവസങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തീയതി നീട്ടുന്നത്.



Share this News Now:
  • Google+
Like(s): 197