04 August, 2018 10:57:19 AM


ഡ്രോണ്‍ ഉപയോഗിച്ച്‌ കഞ്ചാവ് വേട്ട; എക്സൈസിനെതിരെ കേസെടുത്ത് വനം വകുപ്പ്

അട്ടപ്പാടിയില്‍ മൂന്ന് തോട്ടങ്ങളിലെ കഞ്ചാവ് കൃഷി നശിപ്പിച്ചു




പാലക്കാട്: വനത്തിനുള്ളിലെ കഞ്ചാവ് കൃഷി ഡ്രോണ്‍ ഉപയോഗിച്ച്‌ കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് ശ്രമിച്ച സംഭവത്തില്‍ എക്‌സൈസ് വകുപ്പിനെതിരെ  വനം വകുപ്പ് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ജൂലൈ 25നാണത്രേ എക്‌സൈസ് വകുപ്പ് വനത്തിനുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന നടത്തിയത്. 


പാലക്കാട് നിന്ന് ഡ്രോണ്‍ വാടകയ്ക്ക് എടുത്താണ് എക്‌സൈസ് സംഘമെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ഡ്രോണ്‍ ഉപയോഗം അവസാനിപ്പിച്ച്‌ സംഘം മടങ്ങി. ഈ വിവരം ജീവനക്കാര്‍ വഴി വനംവകുപ്പ് അറിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനിടെ പോലീസ് അട്ടപ്പാടിയില്‍ മൂന്ന് തോട്ടങ്ങളിലായി വന്‍ തോതില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് നശിപ്പിച്ചു. 



Share this News Now:
  • Google+
Like(s): 162