Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

10 August, 2018 03:23:46 PM


തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 90 സെന്‍റീമീറ്റര്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്



കൊല്ലം: തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്‍റെ ഇരുകരകളിലുമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമുള്ള സന്ദേശം പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മുഖേനയാണ് നല്‍കിയിട്ടുള്ളത്. ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്. ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 7 അടി ഉയര്‍ത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 132