27 August, 2018 08:43:23 PM


വിദേശികള്‍ സഞ്ചരിച്ച ബോട്ടിന് നേരെ അക്രമണം; രണ്ട് ഉല്ലാസ ബോട്ടുകള്‍ക്കെതിരെ കേസ്

പൂവാർ പൊഴിക്കരയിൽ കുട്ടികള്‍ ഉൾപ്പെടെ എട്ട് സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്



തിരുവനന്തപുരം: പൂവാർ പൊഴിക്കരയിൽ കയത്തിൽ വിദേശികളടക്കം സഞ്ചാരികളുമായിപ്പോയ ഉല്ലാസ ബോട്ടിനെ എ.ഐ.ടി.യുസി പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റൊരു ബോട്ട് കൊണ്ടിടിച്ചു തകർക്കാൻ ശ്രമം. കുട്ടികള്‍ ഉൾപ്പെടെ എട്ട് സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിന് പിന്നിൽ പ്രദേശത്തെ തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള പോരെന്ന് ആരോപണം. 


സിനിമാ സ്റ്റൈലിൽ സഞ്ചാരികളുടെ ബോട്ട് തകർക്കാൻ ശ്രമിച്ച മറ്റ് രണ്ട് ഉല്ലാസ ബോട്ടുകാരെ രാത്രി പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് ആറോടെ പൂവാർ പൊഴിക്കരക്കയത്തിലാണ് സംഭവം. തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന ആറ്റുപുറം ബോട്ട് ജെട്ടിയിൽ നിന്ന് സഞ്ചാരികളുമായി പൊഴിക്കര കടൽ കാണാൻ പുറപ്പെട്ട ക്രിസ്തുദാസൻ എന്നയാൾ ഓടിച്ചിരുന്ന ബോട്ടിന് നേരെയായിരുന്നു ആക്രമണം.  



Share this News Now:
  • Google+
Like(s): 103