28 August, 2018 10:28:19 AM


പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുത് - ബാലാവകാശ കമ്മീഷന്‍

നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് വിദ്യഭ്യാസ ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും ഉറപ്പാക്കണം



തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ യൂണിഫോം ധരിച്ചെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഉത്തരവായി. ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും വസ്ത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ പാടില്ല. എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ റീജ്യണല്‍ ഓഫിസര്‍മാരും വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും അനുബന്ധ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.



Share this News Now:
  • Google+
Like(s): 56