07 September, 2018 07:00:43 PM


ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ പോഷകാഹാര മാസാചരണം സംഘടിപ്പിച്ചു

പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും മത്സരങ്ങളും നടന്നു




തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ പോഷകാഹാര മാസാചരണത്തോടുബന്ധിച്ച് തിരഞ്ഞെടുത്ത അങ്കണവാടികളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. അങ്കണവാടികളില്‍ അമ്മമാര്‍ക്കായി പോഷകാഹാര - പാചക മത്സരങ്ങളും, ബോധവല്‍ക്കരണ ക്ലാസ്സുകളും, കലാപരിപാടികളും സംഘടിപ്പിച്ചു.

കോട്ടയം സിഎംഎസ് കോളേജിലെ ഹോം സയന്‍സ് വിഭാഗത്തിലെ അധ്യാപകരുടെയും, വിദ്യാര്‍ത്ഥിനികളുടെയും നേതൃത്വത്തില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് പ്രത്യേക കലാപരിപാടികളും ക്ലാസ്സുകളും നടന്നു. ഐസിഡിഎസ് പ്രൊജക്ട് പള്ളം അഡീഷണലിന്റെയും സിഎംഎസ്സ് കോളേജ് ഹോം സയന്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.




Share this News Now:
  • Google+
Like(s): 37