12 September, 2018 10:22:08 PM


ഇ എസ് ഐ ആശുപത്രികളില്‍ സീനിയര്‍ റസിഡന്‍റ് / സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്

ഇന്‍റര്‍വ്യൂ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ


കണ്ണൂര്‍: ഇന്‍ഷൂറന്‍സ് സര്‍വ്വീസ് വകുപ്പിലെ ഉത്തര മേഖലയില്‍ പെടുന്ന കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഇ എസ് ഐ ആശുപത്രികളിലെ സീനിയര്‍ റസിഡന്‍റ് / സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് താല്‍ക്കാലിക ഒഴിവുകളിലേക്ക് ഡോക്ടര്‍മാര്‍ക്കായി വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. കോഴിക്കോട് ചാലപ്പുറത്തുള്ള ഇന്‍ഷൂറന്‍സ് സര്‍വ്വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വെച്ച് (ഇ എസ് ഐ ഡിസ്‌പെന്‍സറി കെട്ടിടം, ചാലപ്പുറം) ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെയാണ് ഇന്‍റര്‍വ്യൂ. 


ഇ എസ് ഐ ആശുപത്രി ഫറോക്ക് (സീനിയര്‍ റസിഡന്‍റ് - ചെസ്റ്റ് മെഡിസിന്‍, സീനിയര്‍ റസിഡന്‍റ് - റേഡിയോളജി), ഇ എസ് ഐ ആശുപത്രി തോട്ടട (സീനിയര്‍ റസിഡന്‍റ് - അനസ്‌തേഷ്യ), ഇ എസ് ഐ ആശുപത്രി പാലക്കാട് (സീനിയര്‍ റസിഡന്‍റ് - ഗൈനക്കോളജി), ഇ എസ് ഐ ആശുപത്രി പാലക്കാട് (സീനിയര്‍ റസിഡന്‍റ് - ഓര്‍ത്തോപീഡിഷ്യന്‍) എന്നീ ആശുപത്രികളിലാണ് ഒഴിവുകള്‍ ഉള്ളത്. താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ ജനനതിയ്യതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,285 രൂപ ശമ്പളത്തില്‍ (ആഴ്ചയില്‍ 48 മണിക്കൂര്‍) ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫോണ്‍: 0495 2300339. 



Share this News Now:
  • Google+
Like(s): 142